തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കിളിമാനൂരിൽ കഴിഞ്ഞ ദിവസം മരിച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പാല സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 58 വയസായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 267 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് രോഗവ്യാപനം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം
RECENT NEWS
Advertisment