പത്തനംതിട്ട : തിരുവല്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് വന്ന വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1364 ആയി. ഇതില്‍ 746 എണ്ണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഈ സാഹചര്യത്തില്‍ ധാരാവിയിലെ പഴം, പച്ചക്കറി കടകളടക്കം സകലതും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.