സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം 5 ആയി : പാലക്കാട് മരിച്ച കാന്‍സര്‍ രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം 5 ആയി. പാലക്കാട് മരിച്ച കാന്‍സര്‍ രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു.  പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ച സിന്ധു (34) വിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ കോവിഡ് ബാധിച്ച്‌ രാവിലെ പെരുവള്ളൂര്‍ സ്വദേശി കോയാമു മരിച്ചു. 82 വയസ്സായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതോടെ മലപ്പുറത്ത് കോവിഡ് മരണം മൂന്നായി ഉയര്‍ന്നു. കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് ഓങ്ങല്ലൂര്‍ പോക്കുപ്പടി സ്വദേശി കോരനാണ് മരിച്ച മറ്റൊരാള്‍. 80 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. പാലക്കാട്ടെ മൂന്നാമത്തെ കോവിഡ് മരണമാണിത്. കോരന്റെ കുടുംബത്തിലെ നാലുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കോരനും കോയാമുവിനും പുറമെ, ആലുങ്കല്‍ ദേവസി, ഇടുക്കിയിലെ എസ്‌ഐ അജിതന്‍ എന്നിവരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...