കോട്ടയം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയത്ത് ഇന്നലെ മരിച്ച റോസമ്മ പൈലിക്കാണ് (94) കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. റോസമ്മയുടെ രണ്ട് മക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73), ആലുവ കീഴ്മാട് സ്വദേശി സി.കെ.ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രായമുളള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോഡ് സ്വദേശികളായ ഷെഹര്‍ ബാനു, അസൈനാര്‍ ഹാജി, കണ്ണൂര്‍ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് ഇന്ന് മരിച്ചത്.