1924ൽ കോന്നിയിലുണ്ടായ മഹാപ്രളയം രേഖപ്പെടുത്തിയ ചരിത്ര ഫലകം ഇനി സംരക്ഷിത സ്മാരകം

For full experience, Download our mobile application:
Get it on Google Play

കോന്നി : നൂറ്റാണ്ടുകൾക്ക് മുൻപ് കോന്നിയിലുണ്ടായ മഹാ പ്രളയത്തിന്റെ  ചരിത്രം ആലേഖനം ചെയ്ത ഫലകം ഇനി ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടും. 1924ൽ കോന്നിയിൽ ഉണ്ടായ മഹാ പ്രളയം രേഖപ്പെടുത്തിയ ശിലാ ഫലകമാണ് കഴിഞ്ഞ പ്രളയത്തിന് ശേഷം കണ്ടെത്തിയത്.

കോന്നി ഗവൺമെന്റ്  എൽ പി സ്കൂളിന് സമീപത്തെ പെട്ടിക്കടയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ ശിലാഫലകം മണ്ണിൽ ആഴ്ന്ന് പോയ നിലയിലായിരുന്നു. റോഡ് വികസനത്തിന്റെ  ഭാഗമായി ജെ സി ബി ഉപയോഗിച്ച് മണ്ണ് എടുത്ത് മാറ്റിയപ്പോൾ ഇത് മണ്ണിനടിയിൽ താഴ്ന്ന് പോയതാണെന്ന് കരുതപ്പെടുന്നു. മുൻപ് നാട്ടുകാരിൽ ചിലർക്ക് ഫലകത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും പിന്നീട് ആരും ഇതിനെ കുറിച്ച് ഓർത്തിരുന്നില്ല. പിന്നീട് ഇവിടെ പെട്ടിക്കട നടത്തുന്ന ജയപ്രകാശ് ഇത്തരം ഒരു ഫലകം ഇവിടെ ഉണ്ടായിരുന്നതായി അധികൃതരെ ഓർമ്മപ്പെടുത്തുകയും പിന്നീട് തിരഞ്ഞ് കണ്ടുപിടിക്കുകയും ആയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കേടുപാടുകൾ കൂടാതെ പുറത്തെടുത്ത ഫലകം ഇപ്പോൾ കോന്നി ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് കടക്കുന്ന റോഡിന്റെ  വശത്ത് കരിങ്കല്ലുകൊണ്ട് പ്രത്യേക തറ ഒരുക്കി സംരക്ഷിച്ചിരിക്കുകയാണ് അധികൃതർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...