സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ കൈവെട്ടു കേസ് പ്രതിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരില്‍ കൈവെട്ടു കേസ് പ്രതിയും. കേസില്‍ ആറ് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. എറണാകുളം മലപ്പുറം ജില്ലകളിലായി ആറിടത്ത് തിരച്ചില്‍ നടത്തിയതായും എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂലൈ, 30.31, ഓഗസ്റ്റ് 1 തീയതികളിലായാണ് പുതിയ അറസ്റ്റുകള്‍. ഓഗസ്റ്റ് രണ്ടിനാണ് അറസ്റ്റിലായവരുടെ വീടുകളില്‍ എന്‍ഐഎ സംഘം തിരച്ചില്‍ നടത്തിയത്.

അറസ്റ്റിലായ പ്രതി റമീസിനൊപ്പം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തുന്നതിനുള്ള ഗൂഡാലാചനയില്‍ പങ്കാളികളായെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് ജൂലൈ 30ന് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ പറഞ്ഞു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജലാല്‍ എഎം, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരായിരുന്നു അറസ്റ്റിലായത്.

31 ന് മലപ്പുറം ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് ഷാഫി, കോട്ടക്കല്‍ സ്വദേശി അബ്ദു പി ടി എന്നിവരെയും സമാന ചാര്‍ജുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജലാല്‍ എഎമ്മിനെ ഇവര്‍ സഹായിച്ചതായും ഗൂഢാലോചനയുടെ ഭാഗമായെന്നും വ്യക്തമായതായി എന്‍ഐഎ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

മുഹമ്മദലി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗമാണെന്നും എന്‍ഐഎ അറിയിച്ചു. മൂവാറ്റുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഇയാള്‍ക്കെതിരേ പോലീസ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2015ല്‍ വിചാരണയ്ക്ക് ശേഷം മുഹമ്മദലി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഞായറാഴ്ച 6 ഇടങ്ങളില്‍ പരിശോധന നടത്തിയതായും എന്‍ഐഎ പറഞ്ഞു.എറണാകുളം ജില്ലയില്‍ പ്രതികളായ ജലാല്‍ എ. എം, റാബിന്‍സ് ഹമീദ് എന്നിവരുടെ വസതികളിലും, മലപ്പുറം ജില്ലയില്‍ റമീസ് കെ. ടി., മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി എന്നിവരുടെ വീടുകളിലുമായിരുന്നു തിരച്ചില്‍.

തിരച്ചിലിനിടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍, ഒരു ടാബ്‌ലെറ്റ് പിസി, എട്ട് മൊബൈല്‍ ഫോണുകള്‍, ആറ് സിം കാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, അഞ്ച് ഡിവിഡികള്‍ എന്നിവയും ബാങ്ക് പാസ്ബുക്കുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യാത്രാ രേഖകള്‍, പ്രതികളുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പിടിച്ചെടുത്തതായും എന്‍ഐഎ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...