പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ. ദുരിതബാധിതർ താമസിക്കുന്ന തിരുമൂലപുരം സെന്റ് തോമസ് സ്കൂൾ, എസ്.എൻ.വി.എസ് സ്കൂൾ, തിരുമൂല വിലാസം സ്കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്, തിരുവല്ല എം.എൽ.എ അഡ്വ.വർഗീസ് മാമ്മൻ എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻ പ്രതിനിധികള്‍ സന്ദർശിക്കുകയും ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം നടത്തുകയും ചെയ്തു.

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ വർക്കിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സാം ഈപ്പൻ, പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസ്സാമുദ്ദീന്‍, തിരുവല്ല തഹസീൽദാർ ജോബിൻ ജോർജ്ജ്, ആർ.ജനാർദ്ദനൻ, സജി എം.മാത്യു, രഞ്ജിത് എബ്രഹാം, ശ്രീനിവാസ് പുറയറ്റ്, ജി. ശ്രീകാന്ത്, അബിൻ ബക്കർ, പി.എസ് നിസ്സാമുദിൻ, ഷിജു ബ്രിട്ടെക്സ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...