Monday, May 13, 2024 3:30 am

മേനി ചമയാന്‍ ആരോഗ്യവകുപ്പ് ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് മരണക്കണക്കില്‍ തട്ടിപ്പ്‌

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോ​വി​ഡ് മ​ര​ണ​ക്ക​ണ​ക്കു​ക​ളി​ലെ ഒ​ളി​ച്ചു​ക​ളി ജി​ല്ല​യി​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട ന​ഷ്​​ട​പ​രി​ഹാ​രം ഇ​ല്ലാ​താ​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ജ​നു​വ​രി മു​ത​ല്‍ ആ​റു​മാ​സ​ത്തി​ല്‍ 1573 കോ​വി​ഡ്​ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റ്​ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ്​ ബാ​ധി​ച്ചു​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ല്‍ ഇ​നി​യും കൂ​ടും.

എ​ന്നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​‍ന്റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഇ​തു​വ​രെ ജില്ലയില്‍ 1296 പേ​ര്‍ മാ​ത്ര​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ആ​റു മാ​സ​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​ണ​ക്കി​നേ​ക്കാ​ള്‍ കു​റ​വാ​ണ് ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ആ​രോ​ഗ്യ വ​കു​പ്പി​‍ന്റെ  ക​ണ​ക്കെ​ന്ന്​ ചു​രു​ക്കം. മ​ര​ണ നി​ര​ക്ക് കു​റ​ച്ച്‌ കാ​ണി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ ക​ളി​യാ​ണ് മ​ര​ണ​ങ്ങ​ള്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോയത്.

ഇതുമൂലം മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ന​ഷ്​​ട​മാ​വു​ക. കണ​ക്കു​ക​ള്‍ കു​റേ​ക്കൂ​ടി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി​യ​തു ത​ന്നെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ര​ക്ഷി​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്. അ​പ്പോ​ഴും ക​ണ​ക്കു​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ കാ​ണു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ പ​ത്ത്​ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്രം 71 കോ​വി​ഡ് മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ആ​രോ​ഗ്യ വ​കു​പ്പി​‍ന്റെ  ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഇ​ത് 104 ആ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ജൂ​ണ്‍ 21ന് 14 ​പേ​രു​ടെ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​‍ന്റെ  ക​ണ​ക്കി​ല്‍ 11 മാ​ത്ര​മാ​ണ്. 22ന് ​പ​ത്ത്​ മര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ എ​ട്ടെ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന മ​ര​ണ​ങ്ങ​ള്‍ ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ന​ട​ന്ന​താ​ണ് എ​ന്നി​രി​ക്കെ ഈ ​ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഇ​നി​യും നി​ര​വ​ധി പേ​ര്‍ ആ​രോ​ഗ്യ വകു​പ്പി‍ന്റെ  പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​നു​ണ്ടെ​ന്ന​താ​ണ്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് കോ​വി​ഡ് ന്യൂ​മോ​ണി​യ എ​ന്ന് കാ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ന്ന മ​ര​ണ​ങ്ങ​ള്‍ പോ​ലും ആ​രോ​ഗ്യ വ​കു​പ്പി​‍ന്റെ  ക​ണ​ക്കി​ല്‍​പ്പെ​ടു​ന്നി​ല്ല. അ​ര്‍​ബു​ദം, വൃ​ക്ക​രോ​ഗ​ങ്ങ​ള്‍, ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി മറ്റ് രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണം സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തും മ​ര​ണ നി​ര​ക്ക് കു​റ​യാ​ന്‍ കാ​ര​ണ​മാ​യി.

കോ​വി​ഡ് മൂ​ലം ആ​രോ​ഗ്യം മോ​ശ​മാ​വു​ക​യും പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റി​വാ​യി​ട്ടും രോ​ഗാ​വ​സ്ഥ​യി​ല്‍ നി​ന്ന് മു​ക്തി ല​ഭി​ക്കാ​തെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ന്ന​വ​രും കോ​വി​ഡ് മ​ര​ണ​ക്ക​ണ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. ഒ​രു മ​ര​ണം കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ല്‍ മ​ര​ണ​കാ​ര​ണം കോ​വി​ഡാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല രോ​ഗി മ​രി​ക്കു​മ്പോള്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യി​രി​ക്ക​ണം. കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ന്നു മു​ത​ല്‍ മ​രി​ച്ച​തു വ​രെ​യു​ള്ള മു​ഴു​വ​ന്‍ ആ​രോ​ഗ്യ റി​പ്പോ​ര്‍​ട്ടും സ​മ​ര്‍​പ്പി​ക്ക​ണം. ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖിൽ കൊലപാതകം : മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

0
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം...

പാലക്കാട് ഡിവിഷന്‍ അടച്ചുപൂട്ടല്‍ ; തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് അബ്ദു റഹിമാന്‍

0
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ മന്ത്രാലയം...

ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ

0
എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക...

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം : നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

0
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന...