സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷത്തിലേക്ക് ; ദേശീയ ശരാശരിയോട് അടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷത്തിലേക്ക് എത്തി. ദേശീയ ശരാശരിയിലേക്ക് സംസ്ഥാനത്തെ മരണനിരക്ക് എത്തുന്നു.1.37ല്‍ ദേശീയ ശരാശരിയെങ്കില്‍ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. കേരളം മഹാരാഷ്ട്രയ്ക്കും പിന്നില്‍ മൊത്തം മരണക്കണക്കില്‍ രണ്ടാമതെത്തി. കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് എല്ലായിടത്തും സര്‍ക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 1.37 ശതമാനത്തില്‍ രാജ്യത്തെ മരണനിരക്ക് ശരാശരി നില്‍ക്കുമ്പോള്‍ 0.93 ലെത്തി നില്‍ക്കുകയാണ് കേരളം.

രാജ്യത്ത് മരണക്കണക്കില്‍ മുന്നില്‍ ഉള്ളത് മഹാരാഷ്ട്ര ആണ്. അവിടെ 1.41 ലക്ഷത്തിലധികം മരണമുണ്ടായി. 49,547 ആണ് രണ്ടാമതുള്ള കേരളത്തില്‍ മരണം. മരണം കണക്കാക്കുന്നതില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവെച്ച മരണങ്ങള്‍ പിന്നീട് ചേര്‍ക്കേണ്ടി വന്നതോടെയാണ് കേരളത്തിന്റെ ചിത്രം മാറിയത്. അപ്പീലിലൂടെ മാത്രം ചേര്‍ത്തത് 25,000 ത്തിലധികം മരണമാണ്. 10,141 അപേക്ഷകള്‍ ഇനിയും മരണം അരലക്ഷം കടക്കുമ്പോള്‍ കോവിഡ് മരണപ്പട്ടികയില്‍ ചേര്‍ക്കാന്‍ ബാക്കിയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...