ആലപ്പുഴ : മോട്ടിവേറ്റ് സ്പീക്കര്‍ ടോംസ് ആന്റണി (50)കോവിഡ് ബാധിച്ചു മരണപ്പെട്ടു. കോവിഡ് ബാധിതനായതിനെത്തുടര്ന്നു രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു ടോംസ് ആന്റണി. കഴിഞ്ഞ കുറെ ദിവസങ്ങളായി ആരോഗ്യനിലയില്‍ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ നിലപെട്ടെന്നു വഷളാവുകയായിരുന്നു.
പുന്നമട കരളകം വാര്‍ഡ് ബെഥേലില്‍ ( താഴ്ചയില്‍) കെ.ടി ആന്റണിയുടെ (റിട്ട. ഹെഡ്മാസ്റ്റര്, ഹോളി ഫാമിലി എല്‍പിഎസ്, തത്തംപള്ളി) – ത്രേസ്യാമ്മ ആന്റണി (റിട്ട. അധ്യാപിക, ഗവ.എച്ച്എസ്എസ് ആര്യാട് ) ദന്പതികളുടെ മകനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുന്നമട സെന്റ് മേരീസ് പള്ളിയില്‍.
ഇന്നു പുലര്‍ച്ചെയാണ് അദ്ദേഹം എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ മരിച്ചത്. അതീവ ഗുരുതരവസ്ഥയില്‍ ആയതിനെത്തുടര്‍ന്നു രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തെ ആധുനിക ചികിത്സാ സംവിധാനമായ എക്മോയിലേക്കു പ്രവേശിപ്പിച്ചിരുന്നു. ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിനു പുറത്തുള്ള യന്ത്രങ്ങള്‍ നിര്‍വഹിക്കുന്ന ആധുനിക ചികിത്സാ സംവിധാനമാണ് എക്മോ. ലക്ഷങ്ങള്‍ ചികിത്സാച്ചെലവുള്ള എക്മോ ചികിത്സയ്ക്കായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സംഘടനകളുമൊക്കെ ടോംസ് ആന്റണിക്കു വേണ്ടി കൈകോര്‍ത്തിരുന്നു. എന്നാല്‍, അവരുടെ കാത്തിരിപ്പുകളെയും പരിശ്രമങ്ങളെയും കണ്ണീരില്‍ നിറച്ചാണ് ടോംസ് ആന്റണി മടങ്ങിയത്.
യുവദീപ്തി- കെസിവൈഎം പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്തു തുടക്കം കുറിച്ചത്. വളരെപ്പെട്ടെന്നു നേതൃതലത്തിലേക്ക് ഉയര്‍ന്ന അദ്ദേഹം യുവദീപ്തി- കെസിവൈഎം ചങ്ങനാശേരി അതിരൂപത ജനറല്‍ സെക്രട്ടറിയായിരുന്നു. അതോടൊപ്പം തന്നെ ജൂണിയര്‍ ചേംബര്‍ അടക്കമുള്ള സംഘടനകളും സജീവമായിരുന്നു. മാനവ വിഭവശേഷി പരിശീലകന്, മെന്റര്‍, റേഡിയോ പ്രഭാഷകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലെല്ലാം തിളങ്ങി. മൂന്നു പതിറ്റാണ്ടായി വിവിധ എച്ച്ആര്‍ഡി ട്രെയിനര്‍ ആയ അദ്ദേഹം എന്‍ജിഒ കള്‍ക്കു വേണ്ടിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വേണ്ടിയും പരിശീലന പരിപാടികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. കേരള കൗണ്‍സലേഴ്സ് ആന്‍ഡ് ട്രെയിനേഴ്സ് ട്രേഡ് യൂണിയനി(കെസിടിടിയു)ലും സജീവമായിരുന്നു.
അദ്ദേഹം എഴുതിയ ചിന്താമൃതം എന്ന പുതിയ പുസ്തകം അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും ആ പുസ്തകം കാണാന്‍ അദ്ദേഹം എത്തിയില്ല. മനസിനെ ജ്വലിപ്പിക്കുന്ന ശുഭചിന്തകള്‍ അടങ്ങിയ പുസ്തകമായിരുന്നു ചിന്താമൃതം. കോവിഡ് ബാധിച്ച് ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രോഗം കുറയാതെ വന്നതിനെത്തുടര്‍ന്നാണ് എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റിയത്.
ഭാര്യ : രേഖ തോമസ് (അധ്യാപിക, സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ തത്തംപള്ളി, എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് കുടുംബാംഗം )മക്കള്‍ : ആന്റോണ്‍ ടോംസ്, അല്‍ഫോന്‍സാ ടോംസ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരന് : സജി ആന്റണി (സ്വാശ്രയ എജന്‍സിസ് ,തോണ്ടന്‍കുളങ്ങര).