ക​ന​ത്ത​മ​ഴയും കാറ്റും ; ബോട്ടുകള്‍ ഒഴുകിപ്പോയി

For full experience, Download our mobile application:
Get it on Google Play

അ​ഴീ​ക്ക​ല്‍ : ക​ന​ത്ത​മ​ഴയും കാറ്റും ബോട്ടുകള്‍ ഒഴുകിപ്പോയി. അ​ഴീ​ക്ക​ലി​ലെ സ്വ​കാ​ര്യ ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി യാ​ര്‍​ഡി​ല്‍​നി​ന്ന് അ​ഞ്ചു മീ​ന്‍​പി​ടു​ത്ത ബോ​ട്ടു​ക​ള്‍ ഒ​ഴു​കി​പ്പോ​യി. ശ​നി​യാ​ഴ്​​ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഏ​ച്ചൂ​രി​ലെ സ​ന്തോ​ഷ്, അ​ഴീ​ക്ക​ലി​ലെ ല​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യ ച​ന്ദ​ന​ശ്രീ, ക​ണ്ണൂ​ര്‍ അ​ണ്ട​ത്തോ​ട് ഇ.​പി. റ​സാ​ക്കി​െന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ഫാ​ദ്, ഫാ​ത്തി​മ, റ​സീ​ല്‍, മ​റ്റൊ​രാ​ളു​ടെ ദീ​ര്‍​ഘ​ദൂ​ര കു​ള​ച്ച​ല്‍ വ​ലി​യ േബാ​ട്ടാ​യ സ്​​റ്റാ​ര്‍ ഓ​ഫ് ഗോ​ഡ് എ​ന്നി​വ​യാ​ണ് ഒ​ഴു​കി​യ​ത്. ഇ​തി​ല്‍ സ്​​റ്റാ​ര്‍ ഓ​ഫ് ഗോ​ഡി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ബോ​ട്ട് ഒ​ഴു​കു​ന്ന​ത് ക​ണ്ട് ഉ​ട​ന്‍ ക​ര​യി​ലേ​ക്ക​ടു​പ്പി​ച്ചു.

ച​ന്ദ​ന​ശ്രീ ബോ​ട്ട് ക​ട​ലി​ല്‍ ഒ​ലി​ച്ചു​പോ​യി. ക​ണ്ടെ​ത്താ​ന്‍ മ​ൈ​റ​ന്‍ എ​ന്‍​ഫോ​ഴ്​​സ്മെന്‍റും കോ​സ്​​റ്റ്​ ഗാ​ര്‍​ഡും അ​വ​രു​ടെ ബോ​ട്ടി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രു​ക​യാ​ണ്. റ​ഫാ​ദ്, ഫാ​ത്തി​മ ബോ​ട്ടു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഞാ​യ​റാ​ഴ്​​ച പു​ല​ര്‍​ച്ച അ​ഞ്ചോ​ടെ ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി ക​ര​ക്കെ​ത്തി​ച്ചു. റ​സാ​ക്കി​െന്‍റ ‘റ​സീ​ല്‍’ ബോ​ട്ട് അ​ഴി​മു​ഖ​ത്തി​ന​ടു​ത്ത് പാ​റ​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി​യ​നി​ല​യി​ലാ​ണ്. വ​ല, മ​റ്റു പ​ക​ര​ണ​ങ്ങ​ള​ട​ക്കം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ട​മാ​ണ്​ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...