കുവൈത്ത് സിറ്റി : കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു. തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ് ആണ് മരണമടഞ്ഞത്. കോവിഡ് ബാധയേറ്റ് മിഷ്രിഫ് ഫീൾഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 30 വർഷമായി കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മൂന്നുമാസം മുമ്പാണ് വീണ്ടും കുവൈത്തിൽ എത്തിയത്. ഭാര്യ താഹിറ, മക്കൾ ഫാസിൽ , ഫൈസൽ , നൗഫൽ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കൊറോണ ; ഒരു മലയാളി കൂടി ഇന്ന് കുവൈത്തിൽ മരണമടഞ്ഞു
RECENT NEWS
Advertisment