റിയാദ് : സൗദിയില്‍ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു. റിയാദിലെ നദീമില്‍ ബഖാല ജീവനക്കാരനായിരുന്ന തിരുവനന്തപുരം കുളമുട്ടം മൂങ്ങോട് സ്വദേശി നിസാമുദ്ദീന്‍ ആണ് (43) മരിച്ചത്. ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നദീമിലെ ഫാമിലി കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ സംസ്കരിക്കും. ഭാര്യ: തസ്‌നി. മക്കള്‍: അര്‍ഫാന്‍, യാസീന്‍.
സൗദിയില്‍ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment