വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കൊറോണ വൈറസ് ശരവേഗത്തില്‍ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 31,070 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്കയില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4,34,062 ആയി. 1,926 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,774 ആയി.
വൈറസ് ബാധ കണ്ടെത്തിയവരില്‍ 3,96,708 പേരും ചികിത്സയിലാണ്. ഇതില്‍ 9,279 പേരുടെ നില ഗുരുതരമാണ്. 22,580 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6,268 പേരാണ് ഇവിടെ മാത്രം മരിച്ചത്. 1,51,171 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.