തൊടുപുഴ : അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ടാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. ലോകത്തിലെ ആകെ രോഗികളുടെ നാലിലൊന്നും അമേരിക്കയിലാണ്. ഇതുവരെ 8444 പേര്‍ മരിച്ചു.
ഇന്നലെ മാത്രം 1040 മരണം. രോഗികളുടെ എണ്ണം മൂന്നുലക്ഷത്തി പതിനായിരം കടന്നു. വൈറസ് അതിവേഗം പടര്‍ന്നുപടിക്കുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഒരോ രണ്ടര മിനുട്ടിലും ഒരാള്‍ മരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.