തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രവാസികളെ അറിയിക്കുകയും ലോകത്തിന്റെ നാനാഭാഗത്തും ഉള്ള മലയാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയുമാണ് വീഡിയോ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.