ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് (MVD). മഴയത്ത് ബസിനുള്ളിലും കുടപിടിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന യാത്രക്കാരുടെ വ്യാപക പരാതിയെത്തുടർന്നാണ് അധികൃതർ പ്രത്യേക മഴക്കാല പരിശോധനയ്ക്ക് തുടക്കമിടുന്നത്. ബസുകളുടെ മേൽക്കൂരയിലെ ചോർച്ച കാരണം യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം ഇറ്റുവീഴുന്നതും, കീറിപ്പറിഞ്ഞ കർട്ടനുകൾ കാരണം വശങ്ങളിൽ നിന്ന് മഴവെള്ളം അകത്തേക്ക് അടിച്ചു കയറുന്നതും പതിവായ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. ഫിറ്റ്‌നസ് പരിശോധനാ സമയത്ത് മാത്രം ബസുകൾ സർവകലാഭംഗിയോടെ എത്തിക്കുകയും പാസായ ഉടൻ ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് തട്ടിക്കൂട്ട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന പ്രവണത സിറ്റി സർവീസുകളിൽ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കൺകെട്ടു വിദ്യകൾക്കെതിരെ കർശന നടപടിയുണ്ടാകും. റോഡരികിലൂടെ പോകുന്ന കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി വെള്ളം തെറിപ്പിച്ചു പായുന്ന ബസുകൾക്കെതിരെയും നടപടിയുണ്ടാകും. മെട്രോ നിർമാണം പൂർത്തിയായി റോഡ് നന്നാകുമ്പോൾ ബസുകളും നന്നാക്കാമെന്ന ചില ബസുടമകളുടെ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...