നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. ഉച്ചയ്ക്ക് ഒരു മണിയോടെ കോന്നി ചാങ്കൂര്‍ മുക്കില്‍ നിന്നും കോന്നിയിലേക്ക് ഓട്ടോറിക്ഷയില്‍ വന്ന അമ്മയുടെ പക്കല്‍ ഉണ്ടായിരുന്ന 1.5 പവന്‍ സ്വര്‍ണ്ണവും പണം അടങ്ങിയ പഴ്സുമാണ് ഓട്ടോയില്‍ മറന്നു വെച്ചത്. പഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞ ഇവര്‍ കോന്നിയിലെ ഓട്ടോ സ്റ്റാന്റില്‍ എത്തി പരിഭ്രാന്തിയില്‍ നടക്കുന്നത് കണ്ട് കാര്യം തിരക്കിയ ഓട്ടോ ഡ്രൈവറോട് വിവരം പറയുകയും ഡ്രൈവര്‍ തങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പഴ്സ് ആരുടെ കയ്യിലാണ് കിട്ടിയത് എന്നറിയാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പരസ്പരം ഫോണ്‍ വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

സന്ദേശം ഞൊടിയിടയില്‍ കോന്നിയിലെ എല്ലാ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ലഭിക്കുകയും പഴ്സ് ആരുടെ വാഹനത്തിലാണ് നഷ്ടപ്പെട്ടത് എന്ന് കണ്ടെത്തുകയുമായിരുന്നു. പഴ്സ് കണ്ടെത്തിയ ശേഷം ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇത് അമ്മയ്ക്ക് കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ട് പോയെന്ന് കരുതിയ സ്വര്‍ണ്ണവും പണവും തിരികെ ലഭിച്ച സന്തോഷത്തില്‍ കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നന്ദിയും അറിയിച്ചാണ് അമ്മ കോന്നിയില്‍ നിന്നും മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...