കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഫിഫയുടെ തീരുമാനം ; സ്റ്റേഡിയങ്ങളിൽ വെള്ളക്കുപ്പികൾക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഫിഫ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പോകുന്ന ആരാധകർക്ക് ഇനി കയ്യിൽ വെള്ളക്കുപ്പികൾ കരുതാനാകില്ല. കളി നടക്കുന്നതിനിടയിൽ കാണികൾ കുപ്പികളും മറ്റും മൈതാനത്തേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനാണ് ഫിഫയുടെ ഈ കർശന തീരുമാനം. നേരത്തെ ഒരു ലിറ്റർ വരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവയ്ക്കൊന്നും ഇനി സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ നിരക്കിൽ കൂടുതൽ തുക ഈടാക്കില്ലെന്നും ഫിഫ ഉറപ്പുനൽകിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകളും ട്രെയിൻ ചാർജുകളും അമിതമായി വർധിപ്പിച്ചു എന്ന പരാതികൾക്കിടയിലാണ് വെള്ളക്കുപ്പികൾക്കും നിരോധനം വന്നിരിക്കുന്നത്. ഖത്തർ ലോകകപ്പിലും സ്റ്റേഡിയങ്ങളിലേക്ക് വെള്ളക്കുപ്പികൾ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...