തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’ വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി ചൈനീസ് ചാരന്മാർ വ്യാപകമായി ചാരവൃത്തി നടത്തുന്നതായി അമേരിക്ക ഉൾപ്പെടുന്ന ‘ഫൈവ് ഐസ്’ ഇന്റലിജൻസ് സഖ്യത്തിന്റെ മുന്നറിയിപ്പ്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ്‌ഇൻ പോലുള്ള ജോബ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂർവമായ സംയുക്ത മുന്നറിയിപ്പ് പുറത്തിറക്കിയത്. ചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ റിക്രൂട്ടർമാരായി വേഷമിട്ട് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരെ ലക്ഷ്യമിട്ട് ജോലിക്കായുള്ള പരസ്യങ്ങൾ ഇടുന്നതായാണ് സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.

ആദ്യമായാണ് ഫൈവ് ഐസ് രാജ്യങ്ങൾ ഇത്തരത്തിലുള്ള സംയുക്തമായ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇതിന് യു കെയുടെ എംഐ5 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയിട്ടുള്ള മുന്നറിയിപ്പുകളുടെ തുടർച്ചയാണ് സംയുക്ത പ്രസ്താവന എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യാജ റിക്രൂട്ടർമാരായി പ്രത്യക്ഷപ്പെടുന്നചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ ലിങ്ക്ഡ്‌ഇൻ, ഇൻഡീഡ്, അപ്‌വർക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ കമ്പനികളുടെ എച്ച് ആർ റിക്രൂട്ടർമാരോ കൺസൾട്ടന്റുകളോ ആയാണ് പ്രത്യക്ഷപ്പെടുക എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. ചൈനയല്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളാണ് പ്രവർത്തന കേന്ദ്രം എന്ന നിലയിൽ യഥാർത്ഥമാണെന്ന് തോന്നിക്കുന്ന രീതിയിലുള്ളവയായിരിക്കും ഈ കമ്പനികൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.സർക്കാർ, പ്രതിരോധ, വിദേശകാര്യ മേഖലകളിലെ പ്രിവിലേജ്ഡ് വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ളവരുടെ വ്യക്തിഗത റെസ്യൂമുകൾ സ്വീകരിക്കുകയും അവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് രീതിയെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...