കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. പത്തനംതിട്ട വല്ലന സ്വദേശി പവിത്രൻ ദാമോദരൻ (52) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കൊറോണ ബാധയെ തുടർന്ന് ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ 22 വർഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ ബിന്ദു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് മരണമടയുന്ന മൂന്നാമത്തെ മലയാളിയാണു ഇദ്ദേഹം.
പത്തനംതിട്ട വല്ലന സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ച് മരിച്ചു
RECENT NEWS
Advertisment