നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും ; ട്രെയിനുകളുടെ സമയ വിവരപ്പട്ടിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയ വിവരപ്പട്ടിക റെയില്‍വെ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത ‌ കൗണ്ടറുകള്‍ വഴിയും ബുക്ക്‌ ചെയ്യാം. ഞായറാഴ്‌ചകളില്‍ ടിക്കറ്റ്‌ കൗണ്ടര്‍ തുറക്കില്ല. സമ്പൂര്‍ണ ലോക്‌ഡൗണ്‍ ആയതിനാല്‍ ഞായറാഴ്‌ചകളില്‍ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ബുക്കിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാം. മാസ്‌ക്‌ ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ്‌ നല്‍കു. നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ഇങ്ങനെയാണ്.

തിരുവനന്തപുരം-കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലര്‍ച്ചെ 5.45ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടുനിന്ന്‌ പകല്‍ 1.45ന്‌ (എല്ലാദിവസവും).

 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്ത് നിന്ന്‌ പകല്‍ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍നിന്ന്‌ പുലര്‍ച്ചെ 4.50ന്‌ പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

 തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്ത് നിന്ന്‌ പകല്‍ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്‌മാന്യ തിലകില്‍നിന്ന്‌ പകല്‍ 11.40ന്‌ (എല്ലാദിവസവും).

 എറണാകുളം ജങ്‌ഷന്‍- നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകല്‍ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

 എറണാകുളം ജങ്‌ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളില്‍ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്‌ചകളില്‍ നിസാമുദീനില്‍ നിന്ന്‌ രാത്രി 9.35ന്‌.

 തിരുവനന്തപുരം സെന്‍ട്രല്‍ -എറണാകുളം ജങ്‌ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്‌ച പകല്‍ 7.45 മുതല്‍ സര്‍വീസ്‌ ആരംഭിക്കും.

 എറണാകുളം ജങ്‌ഷന്‍- തിരുവനന്തപുരം (06301):

പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന്‌ പുറപ്പെടും.

 തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ്‌:

തിങ്കളാഴ്‌ച പകല്‍ ആറുമുതല്‍ സര്‍വീസ്‌ ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന്‌‌ നാഗര്‍കോവിലില്‍ നിന്ന്‌ പുറപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...