മാനന്തവാടി : വയനാട്ടിലും കൊവിഡ് മരണം. ചികിത്സയിലിരിക്കെ അമ്പലവയല്‍ സ്വദേശിനിയായ പനങ്ങര വീട്ടില്‍ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.