ഫോട്ടോ സ്റ്റുഡിയോകളിൽ സൈബർ ആക്രമണം ; ഫയലുകൾ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ ആവശ്യപ്പെട്ടു ; പിന്നിൽ വിദേശ സംഘമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിലെ സ്റ്റുഡിയോകളിൽ സൈബർ ആക്രമണം. നാലു സ്റ്റുഡിയോകളിലെ കമ്പ്യൂട്ടറുകളിൽ ഫയലുകൾ ഹാക്ക് ചെയ്ത് ലക്ഷങ്ങൾ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ വൻ സംഘമെന്നാണ് സൂചന.

കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകൾ ഹാക്ക് ചെയ്ത്, തിരികെ കൊടുക്കാനായി ലക്ഷങ്ങളാണ് സ്റ്റുഡിയോ ഉടമകളിൽ നിന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. നെടുങ്കണ്ടത്തെ നാല് സ്റ്റുഡിയോകളിലാണ് സൈബർ ആക്രമണമുണ്ടായത്. കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകളെല്ലാം നഷ്ടപ്പെട്ടു. വിവാഹമടക്കമുള്ള പരിപാടികളുടേതാണിത്. കഴിഞ്ഞ ദിവസങ്ങളിൽ എടുത്തവയായതിനാൽ ഈ കമ്പ്യൂട്ടറിലല്ലാതെ മറ്റൊരിടത്തും കോപ്പിയെടുത്ത് വെച്ചിട്ടില്ല.

ഹാക്ക് ചെയ്യപ്പെട്ട ഫോൾഡറുകൾ തുറക്കുമ്പോൾ കിട്ടുന്നത് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പാണ്. വിദേശത്ത് നിന്നാണ് സൈബർ ആക്രമണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാവുന്നത്. ഫയലുകൾ നഷ്ടപ്പെട്ടതോടെ വിവാഹപാർട്ടികളിൽ നിന്ന്  വാങ്ങിച്ച പണം തിരിച്ചു കൊടുക്കേണ്ട ഗതികേടിലാണ് സ്റ്റുഡിയോ ഉടമകള്‍. ജോലി തീരെക്കുറഞ്ഞ ഈ കൊവിഡ് കാലത്ത് ഇത് കനത്ത തിരിച്ചടിയായെന്ന് സ്റ്റുഡിയോ ഉടമകള്‍ പറയുന്നു. സൈബർ ആക്രമണത്തിൽ പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇത്തരം ആക്രമണം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...