തലശേരി/ആലുവ : സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തലശേരി സ്വദേശി ലൈല (62), ആലുവ സ്വദേശി ചെല്ലപ്പന്‍ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് വന്ന ലൈല ബത്തേരിയിലാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അവശ നിലയിലായിരുന്ന ഇവര്‍ ഐസിയു ആംബുലന്‍സിലാണ് ബത്തേരിയില്‍ എത്തിയത്. ഇവര്‍ക്ക് ബെംഗളൂരുവില്‍ നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും ബത്തേരിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സംസ്‌കാരം ബത്തേരിയില്‍ തന്നെ നടത്തും.
ആലുവ സ്വദേശി ചെല്ലപ്പന്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. കുറച്ചുദിവസം മുന്‍പ് ഇദ്ദേഹം ഒരു ലാബില്‍ പോയിരുന്നതായി സൂചനയുണ്ട്.