ഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിടാനൊരുങ്ങി സര്‍ക്കാര്‍. ഡല്‍ഹിയില്‍ കൊറോണയുടെ മൂന്നാം തരംഗമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ആവശ്യമെങ്കില്‍ സര്‍ക്കാരിന് കുറച്ച് ദിവസത്തേക്ക് വിപണികള്‍ അടച്ചുപൂട്ടേണ്ടി വരും. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പൊതു സ്ഥലങ്ങളിലെ തിക്കും തിരക്കും കൊറോണ വ്യാപന നിരക്ക് ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.