മുംബയ്: കൊവിഡ് ബാധിച്ച് മുംബെയില്‍ ഒരു മലയാളികൂടി മരിച്ചു. കോഴഞ്ചേരി സ്വദേശി ടി.ജെ ഫിലിപ്പ് എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്. രോഗബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഭാര്യ ആലീസ്. മകന്‍ ഫിലിപ്പ് ജോണ്‍. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 3717 ആയി. നിലവില്‍ 49,616 പേരാണ് ചികിത്സയിലുള്ളത്. മുംബെയില്‍ പുതിയ കൊവിഡ് രോഗികളുടെ തോത് കുറയുന്നുവെന്നത് ആശ്വാസകരമാണ്. ധാരാവിയടക്കം അതിതീവ്രബാധിത നഗരമേഖലകളിലും പുതിയ രോഗികളുടെ എണ്ണവും മരണ സംഖ്യയും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ മുംബെയ്ക്ക് പുറത്ത് മറ്റ് ജീല്ലകളില്‍ രോഗം പടരുന്നത് ആശങ്കയാണ്.