Friday, May 3, 2024 2:03 pm

കോവിഡ് ; പത്തനംതിട്ടയില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായിട്ടുള്ള പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ വ്യക്തമാക്കി. പത്തനംതിട്ട നഗരമധ്യത്തില്‍ ബേക്കറി നടത്തുന്ന കുലശേഖരപതി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകാതെ സൂക്ഷ്മതയോടെ നേരിടണമെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.

രോഗബാധിതനെന്നു സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനു പിന്നാലെ ഇയാള്‍ സഞ്ചരിച്ചതും സന്ദര്‍ശിച്ചതുമായ ഇടങ്ങള്‍ കന്റെയിന്‍മെന്റ് സോണുകളായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചതും പോലീസ് ഗൗരവതരമായി കണ്ടു പ്രവര്‍ത്തിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഡ്യൂട്ടി നിര്‍വഹിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും വേണം. കന്റെയിന്‍മെന്റ് സോണിലെ യാത്രകള്‍ നിയന്ത്രിക്കും. ജനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാന്‍ പോലീസ് എപ്പോഴും സന്നദ്ധമായിരിക്കും.

റിയാദില്‍നിന്നും വന്നു ക്വാറന്റീനില്‍ കഴിഞ്ഞുവന്നയാള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇത്തരം ലംഘനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്തനിവാരണ നിയമം തുടങ്ങി എല്ലാവകുപ്പുകളും ചേര്‍ത്തു കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ചെന്നൈയില്‍നിന്നും വന്ന് കലഞ്ഞൂര്‍ വീട്ടിലെത്തിയശേഷം ക്വാറന്റീനില്‍ കഴിഞ്ഞുവരവേ അതു ലംഘിച്ചു ഏഴാംമൈലില്‍ ഭാര്യാ സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍പോയ 40 കാരനെതിരെ കൂടല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളെ ഏഴാംമൈലിലെ ഒരുവീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കമ്പത്തുനിന്നും പച്ചക്കറിയുമായിവന്ന പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ സാഹചര്യം നേരിടുമെന്നും അതിര്‍ത്തികടന്നുള്ള എല്ലാവാഹനങ്ങളുടെയും പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ഇന്നലെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 3 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും  മാസ്‌ക് ധരിക്കാത്തതിന് 40 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിര്‍ധനരായതും, സൗകര്യങ്ങളില്ലാത്തതുമായ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് സന്നദ്ധസംഘടനകളും മറ്റുമായിച്ചേര്‍ന്നു എത്തിച്ചുവരുന്നു. എസ്.പി.സി പ്രോജക്ടിന്റെ പ്രവര്‍ത്തനഫലമായി ഇത്തരത്തില്‍ 107 ടെലിവിഷനുകള്‍ എത്തിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. 107-ാമത്തെ ടെലിവിഷനന്‍ കഴിഞ്ഞദിവസം കലഞ്ഞൂരില്‍ വിതരണം ചെയ്തു.

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു എസ്.പി.സി പ്രൊജക്റ്റ് നവജീവന്‍ 2020 എന്നപേരില്‍ ദ്വൈ വാരാചരണം കഴിഞ്ഞ 20 മുതല്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കൂടല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റ് അശ്വിന്‍ എസ് കുമാര്‍ തയാറാക്കിയ പോരാളി എന്നുപേരിട്ട ഹൃസ്വചിത്രം പ്രകാശനം ചെയ്തതായി ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ നോഡല്‍ ഓഫീസറും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി യുമായ ആര്‍ പ്രദീപ്കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അധ്യാപകരായ ഫിലിപ്പ് ജോര്‍ജ്, ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ : ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി...

റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോ​ഗം : ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ്...

0
കൊച്ചി : സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല...

പറക്കോട്‌ ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ വാല്‍വിന്‌ മുകളിലെ സ്ലാബ്‌ തകര്‍ന്നു

0
അടൂര്‍ : വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പിന്‍റെ വാല്‍വിന്‌ മുകളിലെ സ്ലാബ്‌...

ജസ്ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു

0
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ...