കൊച്ചി : ഇനി ഒന്നേ പറയാനുള്ളൂ… ശരിക്ക് പിടിച്ചിരുന്നോ.. ഒത്താൽ രക്ഷപെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു എമര്‍ജെന്‍സി ഫ്ലൈറ്റിലെ ദൃശ്യമാണിത്. പാട്ടൊക്കെ പാടി ആഘോഷിക്കുന്നതിൽ തെറ്റ് കണ്ടെത്തിയതല്ല. മരണവീട് പോലെ ശോകമായി ഇരിക്കാനും ആരും പറയില്ല. പക്ഷേ സാമൂഹ്യ അകലം പാലിക്കുന്നതിനും മാസ്ക് ശരിയായി വെക്കുന്നതിനും ഇവര്‍ കാട്ടുന്ന അലംഭാവം… അതിന്റെ പരിണിതഫലമാണ് ഇന്ന് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയിരിക്കുന്നത്. ഉച്ചത്തിലുള്ള പാട്ട് എത്രപേരുടെ മുഖത്തേക്ക് സ്രവം എത്തിച്ചിട്ടുണ്ടാകും. വിമാനത്തില്‍ കയറുമ്പോള്‍ രോഗികളല്ല, എന്നാല്‍ കേരളത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ കൊവിഡ് കീഴ്പ്പെടുത്തുന്നു. കേരളത്തിലെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ അതിനെയെല്ലാം തച്ചുടക്കുന്ന ഈ നടപടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.
ഇനി ഒന്നേ പറയാനുള്ളൂ… ശരിക്ക് പിടിച്ചിരുന്നോ….ഒത്താൽ രക്ഷപെട്ടു
https://www.facebook.com/mediapta/videos/3210495435655391/