Wednesday, July 2, 2025 10:54 pm

ഉപ്പു ലായനിയും വെള്ളവും ; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിൻ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : വ്യാജ കോവിഡ് വാക്സിനുകൾ നിർമ്മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വ്യാജ വാക്സിൻ തട്ടിപ്പ് സംഘത്തിന്റെ തലവനായ കോങ് എന്നയാളാണ് ചൈനയിൽ പിടിയിലായത്. ഉപ്പു ലായനിയും മിനറൽ വാട്ടറുമാണ് ഇയാൾ കോവിഡ് വാക്സിനെന്ന് പറഞ്ഞ് വിൽപന നടത്തിയിരുന്നത്. നിരവധി പേരാണ് ഇത്തരത്തിൽ വ്യാജ കോവിഡ് വാക്സിന്റെ കുത്തിവെപ്പ് സ്വീകരിച്ചത്.

യഥാർഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്സിനുകൾ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ വ്യാജ വാക്സിനുകളുടെ നിർമാണം ആരംഭിച്ചിരുന്നു. ഇതിൽ 600 ബാച്ച് വാക്സിനുകൾ നവംബറിൽ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്സിൻ കടത്തി.

തട്ടിപ്പിലൂടെ കോങ് ഉൾപ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വ്യാജ വാക്സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉൾപ്പെടെ എഴുപതോളം പേരെയാണ് ചൈനയിൽ പിടികൂടിയിട്ടുള്ളത്. ഉയർന്ന വിലയ്ക്ക് വ്യാജ വാക്സിനുകൾ ആശുപത്രിയിൽ വിറ്റവരും നാട്ടുവൈദ്യന്മാരെ ഉപയോഗിച്ച് ഗ്രാമങ്ങളിൽ കുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ വീടുകൾ കേന്ദ്രീകരിച്ച് വ്യാജ വാക്സിൻ കുത്തിവെയ്പ്പ് നൽകിയവരും പിടിയിലായവരിലുണ്ട്. വ്യാജ വാക്സിനുകൾ വൻതോതിൽ വിപണിയിലെത്തുന്നതിനാൽ ഇതിനെതിരേ ശക്തമായ ജാഗ്രത പുലർത്തണമെന്നാണ് അധികൃതരുടെ നിർദേശം.

ഇത്തരം തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താൻ പ്രാദേശിക ഏജൻസികൾ പോലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പിൾസ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയിൽ ഇതുവരെ നാലു കോടി പേർക്ക് മാത്രമാണ് വാക്സിൻ നൽകിയതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 12, ചൈനീസ് പുതുവത്സരദിനത്തിന് മുമ്പ് 10 കോടി ഡോസ് വാക്സിനുകൾ നൽകാൻ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. അതേസമയം കർശനമായ ലോക്ക്ഡൗണിലൂടെയും സാമ്പിൾ പരിശോധനകളിലൂടെയും ട്രേസിങ്ങിലൂടെയും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം

0
കോതമംഗലം : താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ...

സൗജന്യപരിശീലനം നാളെ (ജൂലൈ മൂന്ന് വ്യാഴം)

0
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന...

കോന്നി ഗ്രാമപഞ്ചായത്തിൽ ‘പുഷ്പകൃഷി’ ; തൈ വിതരണ ഉത്ഘാടനം നടത്തി

0
കോന്നി : ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന...

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...