കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോഡ് മുട്ടത്തൊടി സ്വദേശി സാജിദില്‍ നിന്നാണ് കസ്റ്റംസ് സംഘം 413 ഗ്രാം സ്വര്‍ണം പിടികൂടിയത്. കൂടാതെ ഇയാളില്‍ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിനു ആകെ 20,09,245 വിലവരുമെന്ന് കസ്റ്റംസ് സംഘം അറിയിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ ഐഎക്‌സ 1745 വിമാനത്തിലാണ് ഇയാളെത്തിയത്.

ബോള്‍ പോയിന്റ് പേനകള്‍, ലേഡീസ് ബ്രാ, ജെന്റ്‌സ് പാന്റുകള്‍ എന്നിവയ്ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പേനയുടെ റീഫില്‍, പാന്റ്‌സിന്റെ സിപ്പ്, ബ്രായുടെ ഹുക്കുകള്‍ തുടങ്ങിയവയുടെ മാതൃകയിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പരിശോധനയ്ക്കു എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍കുമാര്‍, മനീഷ് ഖട്ടാന, സുബൈര്‍ ഖാന്‍, ഗുര്‍മിത് സിങ്, ഹെഡ് ഹവില്‍ദാര്‍ സി വി ശശീന്ദ്രന്‍ എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...