ന്യൂഡൽഹി : രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 41,506 പുതിയ കോവിഡ് 19 കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 895 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയർന്നു. 4,54,118 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. 2,99,75,064 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
41,506 കേസുകളിൽ 14,087 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തിൽ മരിച്ചത്. 4,08,040 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37,60,32,586 ഡോസ് വാക്സിൻ വിതരണം ചെയ്തു.