മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു – ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെന്ന് എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മരംമുറിക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഐ.എഫ്.എസ്. റാങ്കിലുളളവർക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരംമുറിക്കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായികഴിഞ്ഞു ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് മരംമുറിച്ചാൽ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. എന്നാൽ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളിൽ ലക്കിടി ചെക്പോസ്റ്റിൽ പരിശോധനകൾ നടന്നതായി റെക്കോഡുകളിൽ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാർ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുളളതാണ് അതിൽ വനംവകുപ്പ് നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് – വനംമന്ത്രി പറഞ്ഞു.

നടപടികൾ വേഗത്തിൽ കൈക്കൊളളാൻ സാധിക്കാത്തതിനുളള കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കുളള ശിക്ഷാനടപടികൾ വനംവകുപ്പിന് ചെയ്യാൻ സാധിക്കില്ല. ശിക്ഷാനടപടികൾ സംബന്ധിച്ച വകുപ്പിന്റെ ശുപാർശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് പോയാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ. അതുകൊണ്ടുമാത്രമാണ് നടപടികൾ വൈകുന്നതെന്ന്  മന്ത്രി പറഞ്ഞു. തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസൻസ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ കുറ്റകൃത്യത്തിൽ പെട്ടവർക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...