പത്തനംതിട്ട : പത്തനംതിട്ടയും കൊവിഡ് വിമുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടെയും രോഗം ഭേദമായി. ഇന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായതോടെ ഇയാളെ ആശുപത്രിയില്‍ നിന്നും വിട്ടയക്കും. 22 പരിശോധനകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവായത്. ലണ്ടനില്‍നിന്ന് എത്തിയ 42 വയസുകാരന് മാര്‍ച്ച് 25 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 42 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
പത്തനംതിട്ടയും കൊവിഡ് മുക്തം : ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടെയും രോഗം ഭേദമായി
RECENT NEWS
Advertisment