കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതി നടപടികള്‍ പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലേക്ക് മാറി. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേട്ടു. മധ്യവേനല്‍ അവധിക്കുശേഷം ഇന്നലെയാണു കോടതി തുറന്നത്. കോവിഡ് വ്യാപിച്ചതോടെ ഹൈക്കോടതിയില്‍ ചില ബെഞ്ചുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലേക്ക് മാറിയിരുന്നെങ്കിലും ആദ്യമായാണു പൂര്‍ണമായും മാറുന്നത്.
ഇതുകൂടാതെ ഹര്‍ജികള്‍ ഇ ഫയലിങ്ങിലൂടെ ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇ ഫയലിങ് നടപ്പാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ സാഹചര്യവും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇതു നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് ആവശ്യം. പുതിയ സംവിധാനം നടപ്പാക്കുന്നത് 6 മാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന് ബാര്‍ കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.