കോവിഡ് വ്യാപനം : ഹൈക്കോടതി നടപടികള്‍ പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈക്കോടതി നടപടികള്‍ പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലേക്ക് മാറി. ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ബെഞ്ച് ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വാദം കേട്ടു. മധ്യവേനല്‍ അവധിക്കുശേഷം ഇന്നലെയാണു കോടതി തുറന്നത്. കോവിഡ് വ്യാപിച്ചതോടെ ഹൈക്കോടതിയില്‍ ചില ബെഞ്ചുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലേക്ക് മാറിയിരുന്നെങ്കിലും ആദ്യമായാണു പൂര്‍ണമായും മാറുന്നത്.

ഇതുകൂടാതെ ഹര്‍ജികള്‍ ഇ ഫയലിങ്ങിലൂടെ ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇ ഫയലിങ് നടപ്പാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ സാഹചര്യവും നിലവിലെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ഇതു നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് ആവശ്യം. പുതിയ സംവിധാനം നടപ്പാക്കുന്നത് 6 മാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന് ബാര്‍ കൗണ്‍സിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...