ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിച്ചുള്ള മരണം നാലായിരം കടന്നു. 4,092 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 4,03,738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,86,444 പേര്‍ക്ക് രോഗ മുക്തിയുണ്ടായി. ഇതുവരെ 2,22,96,414 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 37,36,648 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 16,94,39,663 പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 56,578 രോഗികളുമായി മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 47,563 പേര്‍ക്ക് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചു. 41,971 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.