ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് കുതിക്കുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. നേരത്തേ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടക്കും.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അറുപത്തയ്യായിരത്തിന് മുകളിലെത്തി. ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ അമേരിക്കയ്ക്ക് തൊട്ട് പിന്നിലുള്ളത്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ കേസുകള്‍.
100 ല്‍ 19 പേര്‍ക്കെന്ന വിധമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണവും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം തീവ്രമാകുമ്പോള്‍ ദിനം പ്രതി വാക്‌സീന്‍, ഓക്‌സിജന്‍ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുകയാണ്.