കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കോവിഡിന്റെ  രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​. രാവിലെ ഏഴുമണിക്ക്​ 43 മണ്ഡലങ്ങളിലേക്കുള്ള വോ​ട്ടെടുപ്പ്​ ആരംഭിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം റെക്കോര്‍ഡ്​ വര്‍ധനയിലെത്തി നില്‍​ക്കു​മ്പോഴാണ്​ വോ​​ട്ടെടുപ്പ്​. വോ​ട്ടെടുപ്പ്​ ആരംഭിച്ചതു മുതല്‍ മിക്ക പോളിങ്​ ബൂത്തുകളിലും നീണ്ടനിര കാണാനാകും.

ആറാംഘട്ട വോ​ട്ടെടുപ്പില്‍ 306 സ്​ഥാനാര്‍ഥികളാണ്​ ജനവിധി തേടുന്നത്​. ഇതില്‍ 27 പേര്‍ വനിതകളാണ്. ഈ ഘട്ടത്തില്‍ 1.03 കോടി പേര്‍ പോളിങ്​ ബൂത്തിലെത്തും. ഇതില്‍ 50.65 ലക്ഷം സ്​ത്രീകളും 256 ട്രാന്‍സ്​ജെന്‍ഡര്‍മാരുമാണ്​. 14,480 പോളിങ്​ സ്​റ്റേഷനുകളിലാണ്​ വോ​ട്ടെടുപ്പ്​ നടക്കുക. 43 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും മത്സര രംഗത്തുണ്ട്​. കോണ്‍ഗ്രസ്​, ഇടതുപാര്‍ട്ടികള്‍, ഇന്ത്യന്‍ സെക്യുലര്‍ ​ഫ്രണ്ട്​ എന്നിവര്‍ സംയുക്ത മോര്‍ച്ച മുന്നണിയുടെ ബാനറിലാണ്​ മത്സരം.

ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്റ് ​ മുകുള്‍ റോയ്​ ആറാംഘട്ടത്തില്‍ കൃഷ്​ണനഗര്‍ ഉത്തര്‍ നിയോജക മണ്ഡലത്തില്‍നിന്ന്​ ജനവിധി തേടും. ബംഗാളില്‍ എട്ടുഘട്ടമായാണ്​ നിയമസഭ തെരഞ്ഞെടുപ്പ്​. കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ബാക്കി ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടമായി നടത്തണമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 26ല്‍, 29 തീയതികളിലാണ്​ ഏഴും എട്ടും ഘട്ട തെരഞ്ഞെടുപ്പ്​. മേയ്​ രണ്ടിന്​ ഫലമറിയാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...