സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ്) തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  8547005100.

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് മാറ്റിവെച്ചു
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ഓഗസ്റ്റ് ആറിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍  9188916128.

ഇലക്ട്രോണിക് മെക്കാനിക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ടോണിക് മെക്കാനിക്ക്) തസ്തികയിലെ ഒരു ഒഴിവില്‍ ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മേല്‍പ്പറഞ്ഞ വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. യോഗ്യത –  ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യുണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ ബിരുദം/തത്തുല്യമായി അംഗീകരിക്കപ്പെട്ട ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2258710.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഐ.സി.ടി.എസ്.എം) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നും ജനറല്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം നടത്തുന്നു. യോഗ്യത – ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്‍റെനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിംഗ് / ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ എന്‍.ഐ.ഇ.എല്‍.ഐ.ടി എ ലെവലും/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും (പട്ടികജാതി വിഭാഗത്തിലുള്ളവര്‍) ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2258710.

ജില്ലയില്‍ സര്‍വേ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേക്കായി എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയമിക്കുന്നു. ഉല്‍പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാര്‍ച്ച് 31 വരെയാണ് കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകള്‍. യോഗ്യത – ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് അല്ലെങ്കില്‍ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം), കമ്പ്യൂട്ടര്‍/ഡാറ്റ എന്‍ട്രി പരിജ്ഞാനം, ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35. ഓഗസ്റ്റ് 10 നകം അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാതിര്‍ത്തിക്കുള്ളിലായിരിക്കും ജോലി. അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് പത്തനംതിട്ട ജില്ല കാര്യാലയവുമായി ബന്ധപ്പെടണം.

ടെന്‍ഡര്‍
വനിത ശിശു വികസന വകുപ്പിന്റെ കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 107 അങ്കണവാടികളില്‍ 2026-27 വര്‍ഷം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍  0468 2333037, 9447161577.

വാഹനം ആവശ്യമുണ്ട്
ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ ഉപയോഗത്തിനായി ഷോര്‍ട്ട് താല്പര്യപത്രം വ്യവസ്ഥയില്‍ ഇന്നോവ ക്രിസ്റ്റ/ഇന്നോവ ഹൈക്രോസ് (ബക്കറ്റ് സീറ്റ്, 2024-2025/2025-2026) വാഹനം മാത്രമായി വാടകയ്ക്ക് നല്‍കുവാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് കരാര്‍ കാലാവധി. ടെന്‍ഡര്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവശ്യത്തിന് ടാക്‌സി ഓടുന്നതിനുള്ള ടെന്‍ഡര്‍’ എന്ന് വ്യക്തമായി രേഖപ്പെടുത്തി സെക്രട്ടറി, പത്തനംതിട്ട ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കോഴഞ്ചേരി എന്ന വിലാസത്തില്‍ തപാലിലോ, നേരിട്ടോ എത്തിക്കണം. അവസാന തീയതി ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍  0468 2311343, 9447756113.

പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മോണ്ടിസോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് ബിരുദം/പ്ലസ് ടു/എസ്. എസ്.എസ്. എല്‍. സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  7994449314.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സംരഭകത്വ പരിശീലനത്തോടൊപ്പം പേപ്പര്‍ കവര്‍, എന്‍വലപ്, ഫയല്‍, കേക്ക് ബോക്‌സ്, കെ.എഫ്.സി സ്റ്റൈല്‍ ഫുഡ് ബോക്‌സ്, പേപ്പര്‍ ക്യാരി ബാഗ് എന്നിവയുടെ നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം ആരംഭിക്കും. പ്രായപരിധി 18-49. ഫോണ്‍  8330010232, 0468 2270243, 0468 2992293.

ധനസഹായ പദ്ധതി
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി അതിദുര്‍ബലരായി പരിഗണിക്കുന്ന അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കളളാടി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്ന സ്വയംതൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. പ്രായപരിധി 18-60. അപേക്ഷിക്കുന്നതിനുളള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അപേക്ഷാ ഫോം ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് അതാത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍  0468 2322712.

സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്ക് പുതിയതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി. സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍  9446661515, 9656597062.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ (ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമായ ഒഴിവുകള്‍ക്ക് അനുസരിച്ച് പ്രവേശനം നല്‍കും). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീക്യത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍  9446661515, 9656597062.

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ -കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് 12ആം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടുകൂടി സെപ്തംബര്‍ 11 വരെയും അടയ്ക്കാം. ഒമ്പത്, 10, 11 ബാച്ചുകളില്‍ പ്രവേശനം നേടിയിട്ടുള്ള പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂര്‍ത്തിയാക്കാത്തതുമായ വിദ്യാര്‍ഥികള്‍ക്കും 12-ാം ബാച്ചില്‍ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപ. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0471 2342950, 2342271, 2342369.

കാഷ്വല്‍ സ്വീപ്പര്‍ നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ആയുഷ് പി.എച്ച്.സി (ആയുര്‍വേദം) എന്‍.എച്ച്.എം ല്‍ 179 ദിവസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പി.എസ്.സി/സര്‍ക്കാരില്‍ നിലവിലുള്ള യോഗ്യത. അവസാന തീയതി ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍  0468 222340, 9446661515, 9656597062.

കെ ടെറ്റ് പരീക്ഷ കേന്ദ്രം മാറ്റി
ഓഗസ്റ്റ് 08, 09 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌പെഷ്യല്‍ കെ ടെറ്റ് പരീക്ഷ കേന്ദ്രമായിരുന്ന തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നതിനാല്‍ സമീപത്തുള്ള തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസിലേക്ക് കേന്ദ്രം മാറ്റി. പരീക്ഷ ദിവസത്തിലോ സമയത്തിലോ വ്യത്യാസമില്ലെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...