രോഗവ്യാപനം കുറയുന്നില്ല ; രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയോളം കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശമിച്ചു കഴിഞ്ഞു. എങ്കിലും കേരളത്തില്‍ രോഗവ്യാപനതോത് കുറയാതെ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) പത്ത് ശതമാനത്തില്‍ താഴെ എത്തിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കും ട്രിപ്പിള്‍ ലോക്ക് ഡൗണിനും സാധിച്ചിട്ടില്ല.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനമാണ് നിലവില്‍. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലപ്പുറത്ത് ടി.പി.ആര്‍ 17 ശതമാനത്തിന് മുകളിലാണ് എന്നത് ആശങ്കയാണ്. തൃശൂര്‍ (15.34), കാസര്‍ഗോഡ് (14.3), പാലക്കാട് (14.2), കോഴിക്കോട് (13.72) എന്നിവയാണ് ടി.പി.ആര്‍ കൂടുതലുള്ള മറ്റ് ജില്ലകള്‍. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയോളം കേരളത്തിലാണ്.

ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി ഫലപ്രദമാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് 1.26 ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 15,512 പേര്‍ക്ക് ഇതിനോടകം മഹാമാരി ബാധിച്ച്‌ ജീവന്‍ നഷ്ടമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....