Saturday, March 15, 2025 5:10 pm

കോവിഡിനെ നേരിട്ടതിൽ വീഴ്ചയെന്ന് വിമർശനം ; പ്രതിച്ഛായ നന്നാക്കാൻ മോദി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന രാജ്യാന്തര വിമര്‍ശനങ്ങളെ നേരിടാനൊരുങ്ങി ബിജെപിയും ആർഎസ്എസും. നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്ചയാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ കാരണമെന്ന് വിവിധ മേഖലകളിൽനിന്ന് വിമർശനമുയരുന്നുണ്ട്. ഇതിനെതിരെ മൂന്നു ഘട്ടമായുള്ള തന്ത്രങ്ങളാണ് ബിജെപിയും കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്നു പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ പങ്കെടുത്ത വർക്‌ഷോപ്പ് നടന്നിരുന്നു. കോവിഡ് സ്ഥിതിയെ നേരിടുന്നതിന് സര്‍ക്കാരെടുത്ത നടപടികള്‍ പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുകയായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്തി’നായുള്ള ട്വിറ്റർ അക്കൗണ്ടിലും ഇക്കാര്യങ്ങൾ ചര്‍ച്ച ചെയ്യണമെന്നുള്ള കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ അവരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഓക്സിജൻ എക്സ്‌ പ്രസ്സിന്റെ വരവ്, വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ തുടങ്ങിയവയും പോസ്റ്റു ചെയ്യുന്നു. പാർട്ടി തലത്തിലും വിമർശനങ്ങളെ ശക്തമായി നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അക്കമിട്ട് മറുപടി നൽകിയത് ഇതിനൊരുദാഹരണം. നാലു പേജുള്ള കത്തിൽ കേന്ദ്രം പിഎം കെയേഴ്സ് വഴി വെന്റിലേറ്ററുകൾ അനുവദിച്ചത് അടക്കമുള്ള കാര്യങ്ങൾ നഡ്ഡ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനെ വിമർശനങ്ങളിൽനിന്ന് രക്ഷിക്കാൻ ആർഎസ്എസും രംഗത്തിറങ്ങി. ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ എന്ന പേരിൽ ഓൺലൈൻ ഇവന്റ് സംഘടിപ്പിക്കാനാണ് നീക്കം. മുതിർന്ന പ്രചോദകർ, മതനേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുടെ പ്രസംഗങ്ങളും ക്ലാസുകളുമാണ് ഇതിൽ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭഗവതും സംസാരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ പിടികൂടി

0
കൊല്ലം : കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം...

ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി...

വയനാട്ടിൽ കാട്ടാന ആക്രമണം ; ഒരാൾക്ക് പരുക്ക്

0
വയനാട് : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ...