ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 530 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 433049 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. 39,157 പേർ കൂടി രോഗമുക്തി നേടി.നിലവിൽ 3,64,129 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ. കഴിഞ്ഞ 24 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മൂന്ന് ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 59 ശതമാനവും കേരളത്തിൽ നിന്നാണ്, സംസ്ഥാനത്ത് തന്നെയാണ് എറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും.