ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 37,593 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാളും 47.6 ശതമാനം കൂടുതലാണിത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,25,12,366 ആയി.
648 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4,35,758 ആയി ഉയർന്നു. ഒറ്റ ദിവസം 34,169 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 3,17,54,281. നിലവിൽ 3,22,327 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.