ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 44,202 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 714 പേര്‍ മരണത്തിന് കീഴടങ്ങിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,92,260 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1,15,69,241 ആയി. ഇതുവരെ 1,64,110 പേര്‍ക്ക് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിലവില്‍ 6,58,909 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.