Saturday, May 18, 2024 4:20 pm

രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു ; മരണം 5700 ലേറെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു. മരണം 5700 ലേറെ. ആദ്യ കോവിഡ് രോ​ഗം റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ് . 109 ദിവസം പിന്നിട്ട് മെയ് 18ന് രോ​ഗികള്‍ ലക്ഷമായി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടു ലക്ഷമായി. ഈ തോത് തുടര്‍ന്നാല്‍ ജൂണ്‍ അവസാനത്തോടെ നാലുലക്ഷമെത്തും.
അഞ്ച് ദിവസത്തിനിടെ മരണം1100 ലേറെ, നല്‍പ്പതിനായിരത്തിലേറെ രോ​ഗികള്‍.

രണ്ടാഴ്ചയ്ക്കിടെ 2500 മരണം. ഏതാനും ദിവസമായി യുഎസ്, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ മാത്രമാണ് പ്രതിദിന രോഗികള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍. കോവിഡ് സ്ഥിതി രൂക്ഷമായ യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അടച്ചിടലിലൂടെയും മറ്റും രോഗം നിയന്ത്രിച്ചപ്പോഴാണ് അടച്ചിടലില്‍നിന്ന് പുറത്തുകടക്കലിലേക്ക് നീങ്ങുന്ന ഇന്ത്യയില്‍ രോ​ഗം കുത്തനെ ഉയരുന്നത്. 24 മണിക്കൂറില്‍ 8171 പുതിയ രോ​ഗികളും 204 മരണവും രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 103 മരണം. 2287 പുതിയ രോ​ഗികള്‍. ആകെ രോഗികള്‍72000 കടന്നു. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസം ആയിരത്തിലേറെ രോ​ഗികള്‍. ചൊവ്വാഴ്ച 1091 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 24,586 രോ​ഗികള്‍. 13 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 197. ഗുജറാത്തില്‍ 29 മരണവും 415 പുതിയ രോ​ഗികളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 17632 ആയി. മരണം 1092.

ജമ്മു കശ്മീര്‍ 177, ഹരിയാന 296, പഞ്ചാബ് 41, ബംഗാള്‍ 396, ബിഹാര്‍ 104, ആന്ധ്ര 115, ഒഡിഷ 141, അസം 28, ഉത്തരാഖണ്ഡ് 40, ജാര്‍ഖണ്ഡ് 14, ത്രിപുര 23, രാജസ്ഥാന്‍ 273, യുപി 348, മധ്യപ്രദേശ് 137 എന്നിങ്ങനെയാണ് പുതിയ രോ​ഗികള്‍. കോവിഡ് രോഗികള്‍ ഇല്ലാതിരുന്ന മിസോറാമില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് മുക്തിനിരക്ക് 48.07 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറില്‍ 3708 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 97581 പേരാണ്. 95526 പേര്‍ രോഗമുക്തരായി. മരണനിരക്ക് 2.82 ശതമാനം.

രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇനിയും പാരമ്യത്തില്‍ എത്തിയിട്ടില്ലെന്ന് ഐസിഎംആര്‍ ആരോഗ്യവിദഗ്ധ ഡോ.നിവേദിത ഗുപ്ത പറഞ്ഞു. സമൂഹവ്യാപനം എന്ന് പറയുന്നതിന് മുമ്പായി രോഗവ്യാപനം എത്രത്തോളമാണെന്ന് മനസിലാക്കുകയാണ് വേണ്ടത്. മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച നേട്ടമുണ്ടാക്കിയതായി ഗുപ്ത പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു ; ഭാ​ഗ്യശാലികളെ അറിയാം

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 654 ഭാഗ്യക്കുറി നറുക്കെടുത്തു....

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...

ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല :...

0
കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന്...