Wednesday, April 16, 2025 3:04 am

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയി ; 1306 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയി. 24 മണിക്കൂറിനുള്ളില്‍ 2487 പേര്‍ രോഗബാധിതരായെന്നാണ് ഔദ്യോഗിക വിവരം. ഇതുവരെ രോഗം ബാധിച്ച് 1306 പേര്‍ മരിച്ചു. 10,887 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 3000 കടന്നു. ഇവിടെ ഇന്ന് 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 203 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെന്നൈ നഗരത്തില്‍ ഇന്ന് 25 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അംഗങ്ങളെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ 39 പേര്‍ക്ക് കൂടി ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വില്ലുപുരം ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയവരാണ് ഇവര്‍. ഇതോടെ കോയമ്പേട്ടിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി.

ദില്ലി കപസേരയില്‍ ഒരേ കെട്ടിടത്തില്‍ താമസക്കാരായ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേകെട്ടിടത്തില്‍ 41 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയില്‍ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ദില്ലി. ദില്ലിയില്‍ കഴിഞ്ഞ ദിവസം മാത്രം 384 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മൂന്നു പേരാണ് ഇന്നലെ ഇവിടെ മരിച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം ഇന്ന് അടച്ചു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന സിആര്‍പിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ദില്ലിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അടച്ചിടുന്ന രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്. ദില്ലിയിലെ മയൂര്‍വിഹാര്‍ ഫേസ് 3യില്‍ ഉള്ള സിആര്‍പിഎഫിന്റെ 31ാം ബറ്റാലിയനില്‍ 122 ജവാന്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെത്തന്നെയുള്ള 100 പേരുടെ കൂടി ഫലം വരാനിരിക്കുകയാണ്. കൂട്ടത്തോടെ ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ ക്യാമ്പ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...