മുവാറ്റുപുഴയ്ക്കു സമീപം കാറപകടം : യുവനടന്‍ ബേസില്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു ; നാലു പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം മേക്കടമ്പിലുണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. ‘പൂവളളിയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ് (30), വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു (35), വാളകം എല്ലാല്‍ അശ്വിന്‍ ജോയ് (29) എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയിലേക്കു പോയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മേക്കടമ്പ്  പള്ളിതാഴെവെച്ച്‌ അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു
അപകടം. ലിതീഷ് (30), സാഗര്‍ (19), ഇതര സംസ്ഥാനക്കാരായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരുക്ക്. വാളകത്തും സമീപപ്രദേശത്തമുള്ളവരാണ് മറ്റുള്ളവര്‍. മരിച്ചവരും പരിക്കേറ്റവരും കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.

മേക്കടമ്പ് പള്ളിത്താഴത്ത് ഡീലക്‌സ് റെസ്‌റ്റോറന്റിനു സമീപം കൊങ്ങണത്തില്‍ ജോയിയുടെ കെട്ടിടത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.  വാളകം സ്വദേശിയും സ്‌നേഹ ഡെക്കറേഷന്‍ ഉടമയുമായ ബാബുവിന്റെയാണ് കാര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

The post മുവാറ്റുപുഴയ്ക്കു സമീപം കാറപകടം : യുവനടന്‍ ബേസില്‍ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു ; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...