ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായിത്തുടരുകയാണ്. ആകെ രോഗബാധിതര്‍ 20 ലക്ഷം കടന്നുവെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 55,000 ത്തോളം ആളുകള്‍ക്കാണ് ദിവസേന രോഗം പിടിപെടുന്നനത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും പതിനായിരത്തിന് മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കര്‍ണ്ണാടകയില്‍ രോഗ ബാധിതര്‍ ആറായിരം കടന്നു. ഉത്തര്‍പ്രദേശില്‍ ഒരുലക്ഷവും കടന്നു. പശ്ചിമ ബംഗാള്‍, ബിഹാര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 22 ദിവസം കൊണ്ടാണ് ആകെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലെത്തിയത്.