ട്രഷറി തട്ടിപ്പ് ; ബിജുലാലിന്‍റെ ഭാര്യ സിമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിന്‍റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസിൽ രണ്ടാം പ്രതിയാണ് സിമിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ഒന്നാം പ്രതി ബിജുലാലിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും.

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് 2 കോടി രൂപ തട്ടിയെടുത്ത ബിജുലാൽ ഇതിൽ കുറച്ച് തുക ഭാര്യയുടെ ട്രഷറി, സ്വകാര്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. അതുപോലെ എപ്രിൽ, മെയ് മാസങ്ങളിൽ അപഹരിച്ച പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണവും സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകി. ബാക്കിയുള്ളത് ഓൺലൈൻ റമ്മി കളിച്ച് തീർത്തു.

ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് ഭാര്യ സിമിയുടെയും സഹോദരിയുടെയും മൊഴി അന്വേഷണ സംഘം എടുക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിലാകും അറസ്റ്റിലേക്ക് നീങ്ങുക. താൻ തെറ്റുകാരി അല്ലെന്ന ശബ്ദ സന്ദേശം സിമി പുറത്തുവിട്ടിരുന്നു. തട്ടിപ്പിൽ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെയും ട്രഷറി ഡയറക്ടറേറ്റിൽ പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...